
മുടൽ മഞ്ഞാൽ ചുറ്റപ്പെട്ടപ്രദേശം നേർത്ത മഴയും കുറുകെ ബസും എവിടെക്കാണെന്ന് ചോദിച്ചില്ല കാരണം ഈ യാത്ര എങ്ങോട്ടാണെന്ന് എനിക്കും അറിയില്ലായിരുന്നു ഉള്ളെല്ലാം മരവിച്ചു ഉണങ്ങിയിരിക്കുകയായിരുന്നു എന്റെ മനസ്സും അതേ അവസ്ഥ, ഉള്ളിലുള്ളതെല്ലാം തുറന്നാൽ ഒരു പക്ഷേ രക്ഷപെടമായിരിക്കും എന്നാൽ തുറക്കാൻ ജനലുകൾ ഇല്ല, വാതിലുകൾ അടഞ്ഞിരിക്കുകയായിരുന്നു, പുറത്തോമഴയും മഞ്ഞും പുറത്ത് ചാടിയാലും പുറം കുപ്പായത്തിന്റെ ആവശ്യകതയുണ്ട് അതെപ്പോഴും കൂടെയുണ്ടാകണം, കൂടെയായിരിക്കണം.....അതില്ലെങ്കിൽ വീണ്ടും തണുപ്പിലേക്ക് വഴുതി മാറും.
Comentarios