top of page
Search
Writer's pictureEldho Rajan

അത്ഭുതങ്ങൾ നടന്ന യാക്കോബായ സുറിയാനി സഭയിലെ ദൈവാലയങ്ങൾ

Updated: Aug 17, 2022

  • കട്ടച്ചിറ പള്ളി(ആലപ്പുഴ)- പരിശുദ്ധ മാതാവിന്റെ ഫോട്ടോയിൽ നിന്നും, കുരിശിൽ നിന്നും തക്സയിൽ നിന്നും, പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ കല്പനയുടെ ഫലകത്തിൽ നിന്നും, അവിടുന്ന് കൊണ്ടുപോയ ഫോട്ടകളിൽ നിന്നും, ഉണ്ണിശോയുടെ കൈകളിൽ നിന്നും രക്തവും ഒഴുകി.

  • വടവുകോട് പള്ളി(എറണാകുളം) - മാതാവിന്റെ ഇടക്കെട്ടു സൂക്ഷിച്ചിരിക്കുന്ന പേടകത്തിലുള്ള മാതാവിന്റെ മാർബിൾ ഫലകത്തിൽ നിന്നും സുഗന്ധതൈലം ഒഴുകി.

  • മണർകാട് പള്ളി(കോട്ടയം) - പള്ളിയുടെ പുരാതനമായ കുരിശിൽ നിന്നും സുഗന്ധതൈലം ഒഴുകി.

  • നല്ലില്ല പള്ളി(കൊല്ലം) - മാതാവിന്റെയും ഗീവർഗീസ് സഹദായുടെയും ഫോട്ടോയിൽ നിന്നും സുഗന്ധതൈലം ഒഴുകി അതുമാത്രമല്ല വർഷങ്ങൾക്ക് മുൻപ് പെരുന്നാൾ ദിനത്തിൽ പള്ളിയിൽ അവശബ്ദം കേട്ടതായും ആളുകൾ തടിച്ചു കൂടുകയും ചെയ്തു.

  • വിലവൂർക്കോണം പള്ളി(കൊല്ലം) - മാതാവിന്റെ ഫോട്ടോയിൽ നിന്നും സുഗന്ധതൈലം ഒഴുകി.

  • ചേലക്കര പള്ളി(തൃശൂർ) - എൽദോ മോർ ബാവയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന പേടകത്തിൽ ഇട്ടിരുന്ന മുല്ലപൂവ് വളരുകയും പൂക്കൾ പുഷ്‌പ്പിക്കുകയും ചെയ്തു.

  • പുതുപ്പള്ളി യാക്കോബായ പള്ളി(കോട്ടയം) - ഭവനത്തിലെ ഫോട്ടോയിൽ നിന്നും സുഗന്ധതൈലം ഒഴുകുകയും പള്ളിയിൽ സൂക്ഷിക്കുകയും ചെയ്യുന്നു.

  • നെടുംകണ്ടം പള്ളി(ഇടുക്കി) - മാതാവിന്റെ ഫോട്ടോയിൽ നിന്നും സുഗന്ധതൈലം ഒഴുകി.

  • മഞ്ഞിനിരിക്കര ദയറ(പത്തനംതിട്ട)- പെരുന്നാൾ ദിവസം എണ്ണ കുറഞ്ഞപ്പോൾ(നേർച്ച) എണ്ണ വർധിച്ചു.

  • തെങ്ങുട്(എറണാകുളം) - കുര്യാക്കോസ് സഹദായുടെ ഫോട്ടോയിൽ ഉണ്ടായിരുന്ന മുല്ലപ്പുവ് വളർന്നു.



22 views0 comments

Recent Posts

See All

コメント


bottom of page